|    Oct 23 Mon, 2017 4:32 am
Home   >  Todays Paper  >  page 11  >  

ഐപിഎല്‍: ചാംപ്യന്‍മാര്‍ക്ക് ഇന്ന് കൊല്‍ക്കത്തന്‍ വെല്ലുവിളി

Published : 28th April 2016 | Posted By: SMR

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് കൊല്‍ക്കത്തന്‍ വെല്ലുവിളി. ഹോംഗ്രൗണ്ടില്‍ നടക്കുന്ന കളിയില്‍ മുംബൈ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കൊമ്പുകോര്‍ക്കും.
പോയിന്റ്പട്ടികയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കൊല്‍ക്കത്തയ്‌ക്കെതിരേ ജയത്തിനായി മുംബൈക്ക് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും. അഞ്ചു കളികളില്‍ നാലി ലും ജയിച്ച കൊല്‍ക്കത്ത ഒന്നി ല്‍ മാത്രമാണ് പരാജയപ്പെട്ടത്.
എന്നാല്‍ ചാംപ്യന്‍മാരെന്ന ഗ്ലാമറോടെയെത്തിയ മുംബൈക്ക് അതിനൊത്ത പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാനായിട്ടി ല്ല. ഏഴു കളികളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച മുംബൈ നാലു മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങി. ആറു പോയിന്റുമായി പട്ടികയില്‍ അഞ്ചാമതാണ് മുംബൈ. ഇന്നു ജയിച്ചാല്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമെത്താന്‍ മുംബൈക്കാവും.
കഴിഞ്ഞ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 25 റണ്‍സിനു തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് മുംബൈ ഇന്നിറങ്ങുക.
കൊല്‍ക്കത്തയും കഴിഞ്ഞ മല്‍സരത്തില്‍ മികച്ച ജയം കൊയ്തിരുന്നു. റൈസിങ് പൂനെ ജയന്റ്‌സിനെതിരേ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
അവസാനമായി കൊല്‍ക്കത്തയുമായി മുഖാമുഖം വന്നപ്പോള്‍ ജയം മുംബൈക്കായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (54 പന്തില്‍ 84) തകര്‍പ്പന്‍ ഇന്നിങ്‌സ് ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈക്ക് അനായാസജയമാണ് നേടിക്കൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക