|    Mar 23 Thu, 2017 4:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍: ഗുജറാത്ത്- ഹൈദരാബാദ് ‘സെമി ഫൈനല്‍’ ഇന്ന്

Published : 27th May 2016 | Posted By: SMR

haidrabad

ന്യൂഡല്‍ഹി: സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ പുതുമുഖങ്ങളായ ഗുജറാത്ത് ലയണ്‍സ് ഇന്നു രാത്രി സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് മല്‍സരം. ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കു ന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.
ക്വാളിഫയര്‍ 1ല്‍ ഗുജറാത്ത് ബാഗ്ലൂരിനോട് നാലു വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച നടന്ന എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 22 റണ്‍സിനു തകര്‍ത്താണ് ഹൈദരാബാദ് ഇന്നത്തെ ക്വാളിഫയര്‍ 2ലേക്ക് യോഗ്യത നേടിയത്.
കൊല്‍ക്കത്തയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 162 റണ്‍സെടുത്തു. യുവരാജ് സിങ് (44), മോയിസസ് ഹെന്റിക്വസ് (31) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടിയില്‍ ഹൈദരാബാദിന്റെ മികച്ച ബൗളിങിനു മുന്നില്‍ എട്ടു വിക്കറ്റിന് 140 റണ്‍സെടുക്കാനേ കൊ ല്‍ക്കത്തയ്ക്കായുള്ളൂ. മനീഷ് പാണ്ഡെയാണ് (36) ടോപ്‌സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ മൂ ന്നും ഹെന്റിക്വസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഈ സീസണില്‍ ഇതു മൂന്നാംതവണയാണ് ഗുജറാത്തും ഹൈദരാബാദും മുഖാമുഖം വരുന്നത്. ആദ്യപാദത്തില്‍ ഗുജറാത്ത് 10 വിക്കറ്റിന്റെ ഗംഭീര ജയം ആഘോഷിച്ചപ്പോള്‍ രണ്ടാംപാദത്തില്‍ ഹൈദരാബാദ് അഞ്ചു വിക്കറ്റിനു കണക്കുതീര്‍ത്തു.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക