|    Jul 26 Wed, 2017 2:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം

Published : 20th April 2016 | Posted By: SMR

IPL-2016-KKR-

മൊഹാലി:ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുന്‍ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
പഞ്ചാബ് നിരയില്‍ ഷോണ്‍ മാര്‍ഷും മുരളി വിജയിയും മാത്രമാണ് ഭേതപെട്ട റണ്‍സ് അടിച്ചെടുത്തത്.മാര്‍ഷ് 41 പന്തില്‍ നിന്ന് ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയുമടക്കം 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.മുരളി വിജയ് 22 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു.രണ്ടക്കം കടന്ന പഞ്ചാബിന്റെ മറ്റൊരു ബാറ്റ്‌സമാന്‍ കെയില്‍ അബോട്ട് 12 റണ്‍സുമായി പുറത്താകാതെ നിന്നു.മനാന്‍ വോഹ്‌റ(12 പന്തില്‍ 8),വൃദിമാന്‍ സഹ(14 പന്തില്‍ 8),ഡേവിഡ് മില്ലര്‍(6),മാക്‌സ്‌വെല്‍(4),അക്‌സര്‍ പട്ടേല്‍(9),മോഹിത് ശര്‍മ(1),പാര്‍ദീപ് സഹു(1) എന്നിവര്‍ ബാറ്റിങ് നിരയില്‍ നിരാശപെടുത്തി.

മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത റോബിന്‍ ഉത്തപ്പയുടെ അര്‍ദ്ധ സെഞ്ച്വറി മികവില്‍(28 പന്തില്‍ 53)17.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.മനീഷ് പാണ്ഡ്യെ(12),സാകിബുല്‍ ഹസന്‍(11)
ഗൗതം ഗംഭീര്‍(34) സൂര്യകുമാര്‍ യാദവ്(11)എന്നിവര്‍ കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി.
ബൗളിങ് നിരയില്‍ മോര്‍ക്കലും സുനില്‍ നാരിനെയും 2 വിക്കറ്റ് വീതം വീഴ്ത്തി.ഉമേശ് യാദവ്,പിയ്യൂസ് ചൗള,യൂസുഫ് പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.
പഞ്ചാബിന് വേണ്ടി പര്‍ദീപ് സഹു,അക്‌സര്‍ പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക