|    Feb 27 Mon, 2017 1:05 am
FLASH NEWS

ഐത്തല-അറുവച്ചാന്‍കുഴി തീരദേശറോഡ് ടെന്‍ഡര്‍ അംഗീകരിച്ചു

Published : 19th November 2016 | Posted By: SMR

റാന്നി: ഐത്തല-അറുവച്ചാന്‍കുഴി തീരദേശ റോഡിന് ശാപമോക്ഷം ലഭിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. റോഡ് നിര്‍മാണം ഇന്നലെ കൂടിയ ടെന്‍ഡര്‍ കമ്മിറ്റി അംഗീകരിച്ചതോടെയാണ് നിര്‍മാണ തടസ്സം നീങ്ങിയത്. റാന്നി നിയോജകമണ്ഡലത്തില്‍ ഏറ്റവുമധികം യാത്രാക്ലേശം നേരിടുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി പമ്പാ നദിയുടെ തീരത്തുകൂടി നിര്‍മിക്കുന്ന ദേശീയപാത നിലവാരത്തിലുള്ള റോഡാണ് ഐത്തല – അറുവച്ചാന്‍ കുഴി റോഡ്. റോഡിന്റെ നിര്‍മാണത്തിനായി നേരത്തേതന്നെ 8.79 കോടി രൂപ അനുവദിച്ചിരുന്നു. വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചപ്പോള്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. എസ്റ്റിമേറ്റ് തുകയ്ക്ക് അനുമതി ലഭിച്ച് ടെന്‍ഡര്‍ വിളിച്ചപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ടെന്‍ഡര്‍ തുറന്നു. അനുവദിച്ച തുകയുടെ 24.79 ശതമാനം കുറവ് രേഖപ്പെടുത്തിയ കരാറുകാരനു പ്രവൃത്തിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തു. ഇത് അഞ്ച് കോടി രൂപയില്‍ കൂടുതലുള്ള ടെന്‍ഡര്‍ ആയതിനാല്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അധ്യക്ഷനായുള്ള ടെന്‍ഡര്‍ കമ്മിറ്റിയുടെ അംഗീകാരം വേണ്ടതായി വന്നു. മാറിമാറി വന്ന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാര്‍ ടെന്‍ഡര്‍ കമ്മിറ്റി വിളിക്കാന്‍ തയ്യാറാവത്തത് തീരുമാനം വൈകിക്കാനിടയാക്കി. ഒക്ടോബറില്‍ കമ്മിറ്റി കൂടിയെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ഫയല്‍ തിരിച്ചയച്ചു. ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും ഫയല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചതോടെയാണ് ഇന്നലെ കൂടിയ ടെന്‍ഡര്‍ കമ്മിറ്റി റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. കരാറുകാരന്‍ എഗ്രിമെന്റ് വച്ചാലുടന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിന്റെ നിര്‍മാണം നടക്കുമെന്നും എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day