|    Jul 16 Mon, 2018 10:16 pm
FLASH NEWS

ഐതിഹ്യപ്പെരുമയില്‍ ആറന്‍മുളഅഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്

Published : 12th September 2017 | Posted By: fsq

 

ആറന്‍മുള: ഐതീഹ്യ പെരുമയില്‍ ആറന്‍മുള അഷ്ടമി രോഹിണി വള്ള സദ്യ ഇന്ന് നടക്കും. രാവിലെ 11.30ന് എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍  ഗോപാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍  ആര്‍ ഗിരിജ  മുഖ്യാതിഥികളായിരിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പാചകക്കാരാണ് വിഭവങ്ങള്‍  ഒരുക്കുന്നത്. ശ്രീകൃഷ്ണ ജയന്തി നാളില്‍ ഭഗവാനും  ഭക്തനും ഒന്നിച്ചിരുന്ന്  അന്നമുണ്ണുന്നുവെന്നാണ് അഷ്ടമി രോഹിണി വള്ളസദ്യയുടെ ഐതീഹ്യം. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല  വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍  പങ്കെടുക്കും. പള്ളിയോടക്കരക്കാരെ  പള്ളിയോടസേവാസംഘവും ക്ഷേത്ര ഉപദേശക സമിതിയും സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടി  കരക്കാര്‍ ക്ഷേത്രം  വലം വയ്ക്കും. കൊടിമരച്ചുവട്ടില്‍ എത്തി  പാര്‍ത്ഥസാരഥിയെ വണങ്ങും. പള്ളിയോടങ്ങളുടെ പേരില്‍ നിറപറയും ഒരുക്കിവെച്ചിരിക്കും. തുടര്‍ന്ന് സദ്യ നടക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന സദ്യയ്ക്ക് ശേഷം പാര്‍ത്ഥസാരഥിയെ  തൊഴുത് പള്ളിയോടങ്ങളില്‍ കയറി പള്ളിയോട കരക്കാര്‍ മടങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss