|    Jul 28 Fri, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐഡിയയും വോഡഫോണും ലയിക്കാന്‍ ധാരണ

Published : 21st March 2017 | Posted By: fsq

 

മുംബൈ: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തി. ഇരുസ്ഥാപനങ്ങളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. ഇരുകമ്പനികള്‍ക്കും മൂന്നു വീതം ഡയറക്ടര്‍മാരെ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാനും ധാരണയായിട്ടുണ്ട്. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാണ് ലയനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക