|    Jun 19 Tue, 2018 2:58 am
Home   >  Pravasi   >  

ഐഡിബിയും ആരോഗ്യ മന്ത്രാലയവും കൈകോര്‍ക്കുന്നു

Published : 15th January 2017 | Posted By: fsq

 

ജിദ്ദ: തീര്‍ത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ സൗദി ആരോഗ്യ മന്ത്രാലയവും ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കും (ഐഡിബി) ഒപ്പുവച്ചു. ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ, ഐഡിബി പ്രസിഡന്റ് ഡോ. ബന്‍ദര്‍ ഹജ്ജാര്‍ എന്നിവരാണ് കരാറൊപ്പിട്ടത്.ആരോഗ്യ മന്ത്രാലയവും ഐഡിബിയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ കരാര്‍ ഉപകരിക്കും. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഇരു വിഭാഗങ്ങളുടെയും വൈദഗ്ധ്യവും അറിവും പങ്കുവയ്ക്കും. സൗദി വിഷന്‍ 2030നെ പിന്തുണക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് കരാര്‍ വഴി ലക്ഷ്യമാക്കുന്നതെന്ന് ഐഡിബി വ്യക്തമാക്കി. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിര വികാസത്തിന് സഹായകരമാകുമെന്നും ഐഡിബി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.കൊറോണ വൈറസ് തടയുന്നതിനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിന് രാജ്യത്തെ വിവിധ വകുപ്പുകളുടെ സഹകരണം അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടേയും ഒഐസിയുടേയും സഹകരണത്തോടെ ഇതു സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കാന്‍ പദ്ധതിയുള്ളതായും മന്ത്രാലയം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss