|    Aug 20 Mon, 2018 1:02 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐടി@ സ്‌കൂള്‍ : കുട്ടികളുടെ ആദ്യ തലയെണ്ണല്‍ ഇന്ന്

Published : 8th June 2017 | Posted By: fsq

 

തിരുവനന്തപുരം: ഐടി@ സ്‌കൂളിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ യാഥാര്‍ഥ്യമായതോടെ പൊതുവിദ്യാലയങ്ങളിലെ വിവരശേഖരണം ഇനിമുതല്‍ ഡിജിറ്റലാവും. ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ണമായും സമ്പൂര്‍ണ സോഫ്റ്റ്‌വെയര്‍ വഴിയാക്കി. ഇതുപ്രകാരം കുട്ടികളുടെ ആദ്യ തലയെണ്ണല്‍ ഇന്നു നടക്കും. കുട്ടികളുടെ തലയെണ്ണല്‍ മുതല്‍ തസ്തിക നിര്‍ണയം വരെയുള്ള മുഴുവന്‍ വിവര—ശേഖരണവും സമ്പൂര്‍ണ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഒന്നു മുതല്‍ 12വരെ ക്ലാസുകളിലെ കുട്ടികളുടെ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈന്‍ വഴി ശേഖരിക്കും. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും അതാത് എഇഒമാര്‍ ഈ പോര്‍ട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതിന് സാങ്കേതികസഹായം നല്‍കാന്‍ ഐടി@സ്‌കൂള്‍ 163 വിദ്യാഭ്യാസ ഉപജില്ലകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ വിദ്യാര്‍ഥികളുടെ പ്രവേശന രജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളെ സംബന്ധിക്കുന്ന റിപോര്‍ട്ടുകള്‍, പ്രോഗ്രസ് റിപോര്‍ട്ട്, സ്‌പോര്‍ട്‌സ്, എസ്എസ്എല്‍സി പരീക്ഷക്കുള്ള ലിസ്റ്റ്, കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങി സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനാവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. പൂര്‍ണമായ കണക്കുകള്‍ ഇന്നറിയാം. കഴിഞ്ഞതവണ 32 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഉണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss