|    Dec 10 Mon, 2018 4:06 pm
FLASH NEWS

ഐടി നഗരത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നു

Published : 15th August 2018 | Posted By: kasim kzm

കഴക്കൂട്ടം: ഐടി നഗരമായ കഴക്കൂട്ടത്ത് മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നു. വിദ്യാര്‍ഥികളിലും യുവാക്കളിലും യുവതികളിലുമാണ് ഇതിന്റെ ഉപയോഗം വര്‍ധിച്ച് വരുന്നത്. ആവശ്യത്തിന് സുരക്ഷാ സംവിധാനവും പരിശോധനയും ഉണ്ടെന്ന് പോലിസും എക്‌സൈസും പറയുന്നുണ്ടെങ്കിലും വ്യത്യസ്തങ്ങളായ ലഹരി പദാര്‍ത്ഥങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കുകയാണ്. വിവിധയിനം വേദനസംഹാരികളായ ഗുളികകള്‍, വിഷാദ രോഗികളും മാനസിക സംഘര്‍ഷം നേരിടുന്ന രോഗികളും കഴിക്കുന്ന ഗുളികകള്‍ വരെയും ലഹരിക്കായി ഉപയോഗിക്കുന്നവര്‍ ഐടി നഗരത്തില്‍ വര്‍ധിച്ച് വരുന്നതായാണ് അറിയുന്നത്. കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും ലഹരി ഗുളികളുടെ ഉപയോഗം വര്‍ധിച്ച് വരുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ നിരീക്ഷണത്തില്‍ കഴിഞ്ഞ ദിവസം 30 നൈട്രോസന്‍ ഗുളികകളുമായി മുട്ടത്തറ സ്വദേശി അനീഷ് (20) പിടിയിലായിരുന്നു. ടെക്‌നോപാര്‍ക്കിന് സമീപത്ത് നിന്ന് ഗുളികകള്‍ ടെക്കികള്‍ക്ക് കൈമാറുന്നതിനിടെയാണ് അനീഷ് പിടിയിലായത്. ഡോക്ടറുടെ കുറിപ്പ് കിട്ടിയാല്‍ മാത്രമാണ് ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു ലഭിക്കുക.
എന്നാല്‍ അനധികൃതമായി മെഡിക്കള്‍സ് റ്റോറുകളില്‍ നിന്നു ശേഖരിക്കുന്ന ഗുളികകളാണ് പ്രത്യേകസംഘം യുവതീ യുവാക്കളിലെത്തിക്കുന്നത്. ഇതിന് ഒരു വന്‍ സംഘമുണ്ടെന്നും ജില്ലയുടെ പല ഭാഗങ്ങളിലും സംഘത്തിന് നെറ്റ്‌വര്‍ക്ക് ഉണ്ടെന്നുമാണ് അറിയുന്നത്. സംഘത്തിലെ പ്രധാനിയെ കുറിച്ച് പോലിസിന് വിവരം ലഭിച്ചതായാണ് സൂചന. യുവതീ യുവാക്കളെ ലഹരിക്ക് അടിമയാക്കുന്ന ചില കടകളും ഐടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി ബന്ധപ്പെട്ടവര്‍ക്ക് അറിവ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കടകളും പോലിസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss