|    Jun 21 Thu, 2018 2:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐടി@സ്‌കൂള്‍ ഇനി ‘കൈറ്റ്’

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: 2001 മുതല്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐടി@സ്‌കൂള്‍ പ്രൊജക്റ്റ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കെഐടിഇ- കൈറ്റ്) എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ആദ്യ സര്‍ക്കാര്‍ കമ്പനിയായി മാറി. കമ്പനിയുടെ ലോഗോ വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. നവകേരള മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം രൂപീകൃതമാവുന്ന ആദ്യത്തെ എസ്പിവിയും ‘കൈറ്റ്’ ആണ്. കൈറ്റിന്റെ പ്രവര്‍ത്തനമേഖല ഉന്നത വിദ്യാഭ്യാസമേഖലയിലേക്കും വ്യാപിപ്പിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ 4,775 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്ന 493.5 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസാണ് കൈറ്റിന്റെ സിഎംഡി. ഐടി@സ്‌കൂള്‍ ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss