|    Mar 29 Wed, 2017 10:48 pm
FLASH NEWS

ഐടിഐ യൂനിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് വിജയം

Published : 20th December 2015 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ ഐടിഐ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. ജില്ലയിലെ രണ്ട് ഐടിഐകളിലും യൂനിയന്‍ നിലനിര്‍ത്താന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞു.
എംജെ കൃഷ്ണമോഹന്‍ മെമ്മോറിയല്‍ ഗവ. ഐടിഐയില്‍ യുഡിഎസ്എഫിനാണ് ചെയര്‍മാന്‍ സ്ഥാനം. കെ അല്‍ത്താഫ് വിജയിച്ചു.
മറ്റുള്ളവയില്‍ എസ്എഫ്‌ഐ വിജയിച്ചു. മാഗസിന്‍ എഡിറ്ററായി മുഹമ്മദിനെയും ജനറല്‍ സെക്രട്ടറിയായി പി ആര്‍ നിധീഷിനെയും കെഎസ്‌ഐടിസി കൗണ്‍സിലറായി ഹാഷിമിനെയും ആര്‍ട്‌സ് സെക്രട്ടറിയായി വിഷ്ണുവിനെയും ജനറല്‍ ക്യാപ്റ്റനായി വിമലിനെയും തിരഞ്ഞെടുത്തു.
ചുള്ളിയോട് വിമന്‍സ് ഐടിഐയില്‍ എസ്എഫ്‌ഐക്കാണ് വിജയം. ചെയര്‍മാനായി നമൃതയെയും കെഎസ്‌ഐടിസി കൗണ്‍സിലറായി ജിമോളെയും ജനറല്‍ സെക്രട്ടറിയായി അനൂജയെയും ആര്‍ട്‌സ് സെക്രട്ടറിയായി ഷഹാന തന്‌സിയെയും ജനറല്‍ ക്യാപ്റ്റനായി അരുണിമയും തിരഞ്ഞെടുത്തു.
യുഡിഎസ്എഫിന്റെ ആഹ്ലാദ പ്രകടനത്തിന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, ബ്ലോക്ക് പ്രസിഡന്റ് രോഹിത് ബോധി, ലുക്ക്മാന്‍ ഹക്കീം, യു എ അജ്മല്‍ സാജിത്, സുഹൈല്‍ തലക്കല്‍, സിബിന്‍ തോമസ്, ഡയസ്, ഷമീര്‍ അബ്ദുല്ല, സി എം ഷെരീഫ് നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day