|    Dec 13 Thu, 2018 7:39 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐടിഐ ഗ്രീന്‍ കാംപസ് ശില്‍പശാലയ്ക്കു നാളെ തുടക്കം

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐടിഐകളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ശില്‍പശാല നാളെയും മറ്റന്നാളും (നവംബര്‍ 21, 22) തിരുവനന്തപുരം നാലാഞ്ചിറ മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും.
പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള ഐടിഐകളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്‍ എക്—സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ ശില്‍പശാലയില്‍ ആമുഖ അവതരണം നടത്തും. ശുചിത്വ മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോകോള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും.
ഹരിത കാംപസിലെ ജലസംരക്ഷണം, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, മാസ്റ്റര്‍ പ്ലാന്‍ അവതരണം, ഓരോ കാംപസിലെയും നിലവിലുള്ള അവസ്ഥയും സാധ്യതകളും, നൈപുണി കര്‍മസേനയും ഹരിത കാംപസും, ഹരിത കാംപസ് ആസൂത്രണം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss