|    Jul 16 Mon, 2018 4:28 am
FLASH NEWS

ഐടിഐകള്‍ പ്രാദേശിക വികസന കേന്ദ്രമാക്കും

Published : 11th September 2017 | Posted By: fsq

 

പിണറായി: സംസ്ഥാനത്തെ ഐടിഐകളെ പ്രാദേശിക വികസനത്തില്‍ പങ്കാളികളാക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ പദ്ധതിയാവിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി ഗവ. ഐടിഐയുടെ ഉദ്ഘാടനം കമ്പനി മൊട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായി വരുന്ന വിവിധ സാധനങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ഉല്‍പ്പാദന കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റിയെടുക്കും.ഇതു വഴി അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനത്തിന് അവസരം ലഭിക്കുന്നതോടൊപ്പം നാടിന്റെ വികസനത്തിന് അത് മുതല്‍ക്കൂട്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ തൊഴില്‍ ദാതാവാകാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഐടിഐകളില്‍ സംരഭകത്വ വികസന കേന്ദ്രങ്ങള്‍ തുറക്കും. നൈപുണ്യ പരിശീലനം നേടിയ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിന് ജില്ലാതലത്തില്‍ മെഗാ ജോബ് ഫെയറുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ 85ാമത് ഐടിഐയാണ് പിണറായിയില്‍ തുടങ്ങിയത്. ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍ എന്നീ ട്രേഡുകളിലായി 63 സീറ്റുകളാണ് ഇവിടെയുള്ളത്. കൂടുതല്‍ ട്രേഡുകളും സീറ്റുകളും ഇവിടെ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ുമാരായ കെ കെ രാജീവന്‍, എം സി മോഹനന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss