|    Nov 18 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐജിക്കെതിരേ അധിക്ഷേപം: ബിജെപി നേതാവ് ഉടന്‍ അറസ്റ്റിലായേക്കും

Published : 1st November 2018 | Posted By: kasim kzm

കൊച്ചി: ഐ ജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി സംസ്ഥാന വക്തവ് അഡ്വ. ബി ഗോപാലകൃഷ്ണനെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സുചന. പോലിസ് ഉദ്യോഗസ്ഥനെതിരേ പ്രകോപനപരമായി പ്രസംഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ശബരിമല വിഷയത്തില്‍ ചൊവ്വാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റേഞ്ച് ഐജിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ അധിക്ഷേപം.
അനധികൃതമായി സംഘം ചേര്‍ന്നതിനും റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനും ബി ഗോപാലകൃഷ്ണന്‍ അടക്കം കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലിസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് ഐപിസി 506 വകുപ്പു കൂടി ചാര്‍ത്തി ഗോപാലകൃഷ്ണന്റെ പേരില്‍ കേസുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss