|    Nov 19 Mon, 2018 2:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐജിക്കുവേണ്ടി കോഴ വാങ്ങിയ മധ്യസ്ഥന്‍ അറസ്റ്റില്‍

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പഞ്ചാബ് പോലിസ് ഐജിക്കുവേണ്ടി 10 ലക്ഷം രൂപ കോഴ വാങ്ങിയ മധ്യസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. പാട്യാല വിജിലന്‍സ് എസ്എസ്പി (റിട്ട.) യുടെ പരാതിയിലാണു നടപടി.
പരാതിക്കാരനെതിരേ കള്ളക്കേസെടുത്ത ഫിറോസ്പൂര്‍ ഐജി പ്രത്യേകാന്വേഷകസംഘം (എസ്‌ഐടി) രൂപീകരിച്ചതായി പരാതിയില്‍ പറയുന്നു. എസ്‌ഐടി പരാതിക്കാരന്റെ വസതിയില്‍ പരിശോധന നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. കേസ് ദുര്‍ബലപ്പെടുത്താനും പിടിച്ചെടുത്ത രേഖകള്‍ തിരിച്ചുനല്‍കാനും 10 ലക്ഷം രൂപ കോഴയായി നല്‍കാനും ഫിറോസ്പൂര്‍ ഐജി ആവശ്യപ്പെട്ടുവെന്നും സിബിഐ വക്താവ് അറിയിച്ചു. കോഴപ്പണം കൈമാറുന്നതിന് സിബിഐ തയ്യാറാക്കിയ കെണിയില്‍ മധ്യസ്ഥന്‍ വീഴുകയായിരുന്നു. അശോക് ഗോയലാണ് ലുധിയാനയില്‍ ഐജിക്കുവേണ്ടി കോഴപ്പണം വാങ്ങുമ്പോള്‍ അറസ്റ്റിലായത്. ഐജിയുടെ ഓഫിസോടു കൂടിയ വസതി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ പിടിച്ചെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss