|    Nov 22 Thu, 2018 2:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

Published : 20th August 2018 | Posted By: kasim kzm

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നും കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നുമായിരുന്നു സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്കു ശേഷം മാര്‍പാപ്പയുടെ അഭ്യര്‍ഥന.
“തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും പലരെയും കാണാതാവുകയും ചെയ്തു. നിരവധിയാളുകള്‍ക്കു വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍ തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും വൈകരുത്’. അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായും എല്ലാ നഷ്ടപ്പെട്ടവര്‍ക്കായും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss