|    Jul 28 Fri, 2017 10:16 am
FLASH NEWS
Home   >  Pravasi   >  

ഐക്യം വിളംബരം ചെയ്ത് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം ഇഫ്താര്‍ സംഗമം

Published : 27th June 2016 | Posted By: mi.ptk

qater-11

ദോഹ: ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരളഘടകം വക്‌റയിലെ സെക്കന്‍ഡറി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ പ്രവര്‍ത്തക സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഷംസുദ്ധീന്‍ മൗലവി അല്‍ ഖാസിമി, ഡോ. സി കെ അബ്ദുല്ല  ക്ലാസെടുത്തു. ഇഫ്താര്‍ മീറ്റിനോടനുബന്ധിച്ചു നടന്ന സാഹോദര്യ സംഗമത്തില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

qater-2

അബ്ദുള്‍ കരീം (യൂനിറ്റി ഖത്തര്‍ ചെയര്‍മാന്‍), ഇസ്മായില്‍ ഹുദവി (കേരള ഇസ്്‌ലാമിക് സെന്റര്‍), ഹമദ് അബ്ദുല്‍ റഹ്്മാന്‍ (സിജി), റഫീഖ് അഴിയൂര്‍ (ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍), സയീദ് കോമാച്ചി (ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം), അഡ്വ: ജാഫര്‍ ഖാന്‍ (ഇന്ത്യന്‍ എംബസി ലീഗല്‍ അസിസ്റ്റന്‍ഡ് കോഓര്‍ഡിനേറ്റര്‍) ആശംസകള്‍ നേര്‍ന്നു. ഡോ. സമീര്‍ മൂപ്പന്‍, മഷൂദ് തിരുത്തിയാട് (യൂണിറ്റി ഖത്തര്‍), കെ ടി ഫൈസല്‍ (കേരള ഇസ്്‌ലാഹി സെന്റര്‍), നജീബ് (ഇന്ത്യന്‍ ഇസ്്‌ലാഹി സെന്റര്‍) ഷഹീര്‍, മുഹമ്മദ് അലി (ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം) പങ്കെടുത്തു. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് അഹമ്മദ് മൗലവി സ്വാഗതവും അബ്ബാസ് രാമനാട്ടുകര നന്ദിയും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക