|    Nov 24 Fri, 2017 5:25 am
FLASH NEWS

ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: ഹൈദരലി ശിഹാബ് തങ്ങള്‍

Published : 8th August 2017 | Posted By: fsq

 

ഓയൂര്‍: കാലഘട്ടത്തിന്റെ അനിവാര്യതയായ ഐക്യത്തിന് അറിവിന്റെ വെള്ളി വെളിച്ചം മുതല്‍ക്കൂട്ടാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കാരാളികോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംദാന്‍ ഫൗണ്ടേഷന്റെ പ്രഥമ സംരംഭമായ അല്‍ഖലം ഇസ്‌ലാമിക് അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ഫോക്ക്‌ലാന്റ് എംഡി ഇബ്രാഹീം ഹാജി തൃശൂര്‍ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരശിലാസ്ഥാപനം നിര്‍വഹിച്ചു. തമാം ഗ്രൂപ്പ് ചെയര്‍മാന്‍ നൗഷാദ് വര്‍ക്കല മുഖ്യാതിഥി ആയിരുന്നു. എംഎം നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കാരാളികോണം-കാരയ്ക്കല്‍ മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് ജുനൈദ് ഖാന്‍, പൂന്തുറ കെ കെ സുലൈമാന്‍ മൗലവി, എം അന്‍സാറുദ്ദീന്‍, ഇളമാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ സത്താര്‍, ഷിഹാബുദ്ദീന്‍ മൗലവി അല്‍കൗസരി, ഖലീല്‍ അഹമ്മദ് ബാഖവി ഒറ്റപ്പാലം, ഹസന്‍ ബസരി മൗലവി, കല്ലമ്പലം അര്‍ഷദ് ഖാസിമി, കെ കെ സൈനുദ്ദീന്‍ മൗലവി കല്ലാര്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, നവാസ് മൗലവി പനവൂര്‍, സിറാജുദ്ദീന്‍ മൗലവി പത്തനാപുരം, ഷമീര്‍ ദാരിമി, ഷിബു അല്‍ഫാസ്, ഷമീര്‍ മജ്‌ലിസ്, തസ്‌ലീം പള്ളംങ്കോട്, ഫിറോസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക