|    Jun 27 Tue, 2017 12:33 am
FLASH NEWS
Home   >  Kerala   >  

ഐഒസി സമരം ഒത്തുതീര്‍ന്നു: ഇന്ധന വിതരണം തുടങ്ങി

Published : 25th October 2016 | Posted By: Navas Ali kn

ioc
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് ഗതാഗത തൊഴില്‍ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ തൊഴിലാളികളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ടെണ്ടര്‍ നടപടികളില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതിനെതിരെയാണു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്. ഡിസംബര്‍ മൂന്നുവരെ ടെന്‍ഡര്‍ നടപടികള്‍ മരവിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. കരാര്‍ വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കും. സമരം ഒത്തുതീര്‍ന്നതോടെ ഇന്ധന നീക്കം ഉടന്‍ പുനരാരംഭിക്കുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു.സമരം മൂലം സംസ്ഥാനത്തെ ഐഒസിയുടെ 700 ഓളം പമ്പുകള്‍ അടച്ചിട്ടുണ്ട്. സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് എറണാകുളം ഉള്‍പ്പടെ ഏഴ് ജില്ലകളിലെ ഐഒസി പമ്പുകള്‍ നിശ്ചലമായിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ ഏവിയേഷന്‍ ഇന്ധന വിതരണത്തെയും സമരം ബാധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക