|    Dec 17 Sun, 2017 8:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഒസി പ്ലാന്റിലെ സമരം പിന്‍വലിച്ചു

Published : 7th August 2016 | Posted By: SMR

കൊച്ചി: പുതിയ ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസി പ്ലാന്റിലെ ട്രക്ക് ഉടമകളും തൊഴിലാളികളും നടത്തിവന്ന സമരം പിന്‍വലിച്ചു. കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ സാന്നിധ്യത്തില്‍ ട്രക്കുടമകള്‍, തൊഴിലാളികള്‍, കമ്പനി മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണു സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഓണം വരെ ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. തുടര്‍ന്ന് പ്രീ-ടെന്‍ഡര്‍ മീറ്റിങ് നടത്തും. അതില്‍ ഇരുവിഭാഗങ്ങള്‍ക്കും ആവശ്യങ്ങളുന്നയിക്കാന്‍ അവസരം നല്‍കും. മറ്റു വിഷയങ്ങളില്‍ നിലവിലെ അവസ്ഥ തുടരുമെന്നും കലക്ടര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss