|    Apr 27 Thu, 2017 1:05 am
FLASH NEWS

ഐഒസി പണിമുടക്ക് ഒത്തുതീര്‍ന്നു; ഇന്നു മുതല്‍ ഇന്ധനനീക്കം പുനരാരംഭിക്കും

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെന്‍ഡറിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഒസിയുടെ ഇരുമ്പനം, ഫറോക്ക് പ്ലാന്റുകളില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ഇന്നുമുതല്‍ ടാങ്കര്‍ ലോറികള്‍ സര്‍വീസ് ആരംഭിക്കും.
ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സമരസമിതി നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. ഐഒസി മാനേജ്‌മെന്റ് മുന്നോട്ടുവച്ചിരുന്ന ടെന്‍ഡര്‍ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനും തീരുമാനമായി. ഡിസംബര്‍ 3 വരെ ടെന്‍ഡര്‍ നടപടികള്‍ നീട്ടി. കരാര്‍ വിഷയത്തിലെ അപാകതകള്‍ക്ക് കൂടുതല്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ലോറിയില്‍ ഓവര്‍സ്പില്‍ സെന്‍സര്‍, സ്പീഡ് സെന്‍സര്‍ എന്നിവ ഉടമകള്‍ ഘടിപ്പിക്കണമെന്ന വ്യവസ്ഥയും പുതിയ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഐഒസി ഉള്‍പ്പെടുത്തിയിരുന്നു.
രണ്ടുലക്ഷത്തിലധികം രൂപ ചെലവുവരുന്ന ഈ സംവിധാനം ഘടിപ്പിക്കുന്ന സ്ഥാപനം നിലവില്‍ ചെന്നൈയില്‍ മാത്രമാണുള്ളത്. ഇത് ചെറുകിട ലോറി ഉടമകള്‍ക്ക് താങ്ങാനാവില്ലെന്നു കാട്ടിയാണ് സമരം ആരംഭിച്ചത്. അഞ്ചു ടാങ്കര്‍ ലോറികളെങ്കിലും ഉള്ളവര്‍ക്കേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കൂവെന്നായിരുന്നു പുതിയ ചട്ടം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day