|    May 27 Sat, 2017 11:56 am
FLASH NEWS

ഐഒസി ഇരുമ്പനം പ്ലാന്റിലെ സമരം പിന്‍വലിച്ചു

Published : 1st October 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനത്തെ പ്ലാന്റില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച്പിസി, ബിപിസില്‍, ഐഒസി ട്രാന്‍സ്‌പോര്‍ട്ടിങ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ചയാണ്  അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പുതിയ ടെന്‍ഡര്‍ നടപടികള്‍ ഒരുമാസത്തേക്ക് നീട്ടിവച്ച് ചര്‍ച്ചകള്‍ക്കുശേഷം ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് യൂനിയനുകള്‍ സമരം പിന്‍വലിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള ഇന്ധനനീക്കം നിലച്ചതോടെ  ഐഒസി പമ്പുകളില്‍ ഇന്നലെ തന്നെ സ്റ്റോക്ക് തീര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day