|    Jun 26 Mon, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഒസിയില്‍ ലോറി ഡ്രൈവര്‍മാരുടെ സമരം തുടരുന്നു

Published : 20th October 2016 | Posted By: SMR

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റില്‍ ഈമാസം ഒന്നിന് ആരംഭിച്ച ലോറി ഡ്രൈവര്‍മാരുടെ സമരം അനിശ്ചിതമായി നീളുന്നു. സമരം  20 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിനായി ലോറി ഉടമ തയ്യാറാവാത്തതാണു സമരം നീളാന്‍ കാരണമാവുന്നത്.
സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ 26 ലോറി ഡ്രൈവര്‍മാരാണു സമരം നടത്തുന്നത്.  ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കാത്തതും വാഹനങ്ങള്‍ക്കു സുരക്ഷയൊരുക്കാത്തതുമാണു സമരത്തിനു കാരണമെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
സമരംമൂലം ഇന്ധനനീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിദിനം 360 ഗ്യാസ് സിലിണ്ടറുകളുമായി പോവുന്ന 26 ലോറികളാണു സമരത്തെ തുടര്‍ന്ന് പ്ലാന്റില്‍ നിരന്നുകിടക്കുന്നത്. അമ്പതിനായിരത്തിലധികം ഗ്യാസ് സിലിണ്ടറുകളുടെ കുറവാണുണ്ടാവുന്നത്. ആറ് ജില്ലകളിലേക്കുള്ള ഇന്ധനനീക്കമാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും  പരാജയപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക