|    Nov 19 Mon, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഒഎസ് നേതൃത്വത്തില്‍ റിസര്‍ച്ച് ലൈബ്രറി

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് (ഐഒഎസ്) നേതൃത്വത്തില്‍ കോഴിക്കോട്ട് വനിതാ പഠനകേന്ദ്രവും റിസര്‍ച്ച് ലൈബ്രറിയും വരുന്നു. ഹസ്‌റത്ത്് ആയിശയുടെ നാമധേയത്തിലുള്ള റിസര്‍ച്ച് ലൈബ്രറിയില്‍ വിപുലമായ പുസ്തകശേഖരവും ഗവേഷണ സൗകര്യവുമുണ്ടായിരിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ഷേമ സമൂഹനിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാര്‍ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ഇന്നലെ സമാപിച്ചു. സമാപനസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എം മന്‍സൂര്‍ ആലം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ചാപ്റ്റര്‍ ഐഒഎസ് സെക്രട്ടറി എ എ വഹാബ്, ആഫ്രിക്കന്‍ ചെയര്‍ ഓഫ് ഫെയ്ത്ത് നെറ്റ്‌വര്‍ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സെയ്ദുന്‍ നിസാ സഈദ്, ബംഗ്ലാദേശ് ധക്ക ഈസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി അസി. പ്രഫസര്‍ ഡോ. ശര്‍മിന്‍ ഇസ്‌ലാം, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, സുപ്രഭാതം എക്‌സി. എഡിറ്റര്‍ എ സജീവന്‍, മലപ്പുറം ഗവ. കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഡോ. എ ഐ വിലായത്തുല്ല, കെ എം എ വഹാബ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss