|    Jul 23 Sun, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഐഎമ്മിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുന്നു

Published : 9th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റു (ഐഐഎം)കള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കാന്‍ മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചു. ഈ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണം കുറയ്ക്കാന്‍ ബില്ല് കൊണ്ടുവരും. മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. സ്മൃതി ഇറാനി മാനവശേഷി വികസന മന്ത്രിയായിരുന്നപ്പോള്‍ കരടുബില്ല് തയ്യാറാക്കിയിരുന്നു. എന്നാല്‍, ഭേദഗതിയോടെ പുതിയ ബില്ല് കൊണ്ടുവരാനാണ് പുതിയ നീക്കം. ഐഐഎം ഡയറക്ടര്‍മാരുടെ നിയമനത്തിന് ബോര്‍ഡ് ഓഫ് ഗേവണേഴ്‌സിനു കൂടുതല്‍ അധികാരം നല്‍കണമെന്നാണ് പുതിയ കരടില്‍ പറയുന്നത്. സ്മൃതി ഇറാനി ഇതിന് അനുകൂലമായിരുന്നില്ല. എന്നാല്‍, മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുകൂലമാണെന്ന് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക