|    Apr 28 Fri, 2017 11:29 pm
FLASH NEWS

ഐഎസ് വേട്ട: ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്‍കുര്‍ദ് സൈന്യത്തിന് മുന്നേറ്റം

Published : 13th November 2015 | Posted By: SMR

തെഹ്‌റാന്‍: വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സിന്‍ജാര്‍ പ്രവിശ്യ ഐഎസില്‍ നിന്നു തിരിച്ചുപിടിക്കാന്‍ കുര്‍ദ് സേന ഊര്‍ജിതശ്രമത്തില്‍. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ കുര്‍ദ് സേന മേഖലയില്‍ വ്യോമാക്രമണം ശക്തമാക്കി.
റഖയിലെയും മൗസിലിലെയും ഐഎസ് സ്വാധീനപ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാന്‍ സിന്‍ജാര്‍ തിരിച്ചുപിടിക്കുന്നതോടെ സാധിക്കും. കഴിഞ്ഞ വര്‍ഷമാണ് ഐഎസ് സിന്‍ജാര്‍ പ്രവിശ്യ പിടിച്ചെടുക്കുന്നത്. യസീദികളുടെ അധിവാസകേന്ദ്രമായ ഇവിടെ നൂറുകണക്കിന് യസീദി പുരുഷന്‍മാരെ ഐഎസ് കൊലപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് യീസിദി വനിതകളെയും പെണ്‍കുട്ടികളെയും ഐഎസ് പ്രവര്‍ത്തകര്‍ ലൈംഗിക അടിമകളാക്കിയിരിക്കുകയാണ്. സിന്‍ജാര്‍ പ്രവിശ്യ വീണ്ടെടുക്കാനുള്ള സഖ്യത്തിന് കുര്‍ദ് പെഷ്‌മെര്‍ഗ സൈന്യവും യസീദി സേനയും കുര്‍ദ് പികെകെ ഒളിപ്പോരാളികളുമാണ് നേതൃത്വം നല്‍കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day