|    Jan 17 Tue, 2017 6:46 pm
FLASH NEWS

ഐഎസ് വക്താവ് അദ്‌നാനി കൊല്ലപ്പെട്ടു

Published : 1st September 2016 | Posted By: SMR

ദമസ്‌കസ്: ഐഎസിന്റെ യുദ്ധവിദഗ്ധന്‍ അബു മുഹമ്മദ് അല്‍ അദ്‌നാനി ഹലബില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായി ഐഎസുമായി ബന്ധമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റമദാന്‍ മാസത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടത്താന്‍ അദ്‌നാനി ആഹ്വാനം ചെയ്തിരുന്നു. ഹലബ് പ്രവിശ്യയിലെ ബാബ് നഗരത്തിലുണ്ടായ ആക്രമണത്തിലാണ് അദ്‌നാനി കൊല്ലപ്പെട്ടതെന്ന് അമാഖ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇറാഖിലും സിറിയയിലും ഐഎസ് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ വക്താവ് കൂടിയായിരുന്നു അദ്‌നാനി. അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു എന്നാണ് അമാഖ് ഏജന്‍സിയുടെ റിപോര്‍ട്ട്.
ഹലബ് ആഴ്ചകളായി സംഘര്‍ഷഭരിതമാണ്. വിമത അധീനമേഖലയായ ഹലബില്‍ നിന്നും വിമതരെയും ഐഎസിനെയും തുരത്താന്‍ സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ശ്രമിച്ചുവരുകയാണ്. ഇതിനു പുറമെ, തുര്‍ക്കിയും യുഎസും മേഖലയില്‍ ഐഎസിനെതിരേ പോരാടുന്നുണ്ട്. ഐഎസിന്റെ ബാഹ്യ പദ്ധതികളുടെ രൂപകര്‍ത്താവാണ് അദ്‌നാനെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. രണ്ടു വര്‍ഷമായി ഫ്രാന്‍സുള്‍പ്പെടെ പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരേയും പൗരന്മാര്‍ക്കെതിരേയും ആക്രമണം നടത്താന്‍ അദ്‌നാനി ആഹ്വാനം ചെയ്തതായി കുക്ക് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക