|    Jul 27 Thu, 2017 6:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐഎസ് യൂറോപ്പിലേക്ക് കടന്നേക്കുമെന്ന് മുന്നറിയിപ്പ്

Published : 19th October 2016 | Posted By: SMR

ബ്രസല്‍സ്: ഇറാഖിലെ മൗസിലില്‍ ഐഎസിനെ തുരത്താനുള്ള ദൗത്യം ആരംഭിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുന്നറിയിപ്പ്.
മൗസിലില്‍ നിന്ന് തുരത്തിയാല്‍ ഐഎസ് പ്രവര്‍ത്തകര്‍ കൂട്ടമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടന്നേക്കുമെന്നാണു മുന്നറിയിപ്പ്. യൂറോപ്യന്‍ യൂനിയന്‍ സുരക്ഷാ കമ്മീഷണര്‍ ജൂലിയന്‍ കിങ് ജര്‍മന്‍ പത്രത്തോടാണ് ഇക്കാര്യം പറഞ്ഞത്.
ചെറിയ അളവില്‍ പോലും അവര്‍ യൂറോപ്പിലെത്തിയാല്‍ വലിയ അപകടം സൃഷ്ടിക്കുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും ജൂലിയന്‍ കിങ് മുന്നറിയിപ്പു നല്‍കി. മൗസിലില്‍ 4000 മുതല്‍ 8000 വരെ ഐഎസ് പ്രവര്‍ത്തകര്‍ അവശേഷിക്കുന്നു എന്നാണു വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക