|    Jan 22 Sun, 2017 9:26 am
FLASH NEWS

‘ഐഎസ്’ യുവാക്കള്‍ക്ക് നിയമസഹായം: ഉവൈസിക്കെതിരേ ബിജെപിയും കോണ്‍ഗ്രസ്സും

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ പിടികൂടിയ ഹൈദരാബാദ് സ്വദേശികള്‍ക്ക് നിയമസഹായം നല്‍കാനുള്ള അസദുദ്ദീന്‍ ഉവൈസിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപിയും കോണ്‍ഗ്രസ്സും. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കള്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഉവൈസിയുടെ തീരുമാനം ഭീകരരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചു. രാഷ്ട്രീയം കളിക്കുകയും മറ്റു കക്ഷികളെ എതിര്‍ക്കുകയും ചെയ്യാമെന്നും എന്നാല്‍, ഭീകരതയുടെ പക്ഷത്താണ് നിങ്ങള്‍ എന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു ഭാഗത്ത് മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ രക്ഷിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഭീകരബന്ധം ആരോപിച്ച് എന്‍ഐഎ പിടികൂടിയവരെ സംരക്ഷിക്കാന്‍ എംഐഎം അധ്യക്ഷന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് പറഞ്ഞു. എന്നാല്‍, തന്റെ പാര്‍ട്ടിയുടെ തീരുമാനത്തെ ഉവൈസി ന്യായീകരിച്ചു. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ഉവൈസിയെ സമീപിച്ച് ഇവര്‍ നിരപരാധികളാണെന്ന് അറിയിക്കുകയും സഹായം ആവശ്യപ്പെടുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക