|    Oct 20 Fri, 2017 1:56 am
Home   >  Kerala   >  

ഐഎസ് ബന്ധമെന്ന് സംശയം: ചേര്‍ത്തല സ്വദേശിയുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

Published : 4th August 2017 | Posted By: shins

ആലപ്പുഴ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയുള്‍പ്പെടെ മൂന്നുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമായാണ് അറസ്റ്റ്. ചേര്‍ത്തല സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതായി എന്‍.ഐ.എ വ്യക്തമാക്കി. മൊബൈല്‍ ഫോണുകളും ഡി.വി.ഡികളുമാണ് പെന്‍ഡ്രൈവുകളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകല്‍ ലഭിച്ചതായാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. അതേസമയം, അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയതായാണ് റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക