|    Nov 19 Sun, 2017 6:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ് ബന്ധമെന്നു സംശയം; യുവാവ് എന്‍ഐഎ കസ്റ്റഡിയില്‍

Published : 5th August 2017 | Posted By: fsq

 

ആലപ്പുഴ: ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് എന്‍ഐഎ കസ്റ്റഡിയില്‍. ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തില്‍ ശിഹാബുദ്ദീന്റെ മകന്‍ ബാസില്‍ ശിഹാബിനെ (25) ആണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍ നിന്നു മറ്റു രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ശിഹാബിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി എന്‍ഐഎ റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതേസമയം, തന്റെ മകന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അവനൊരു പാവമാണെന്നും ബാസില്‍ ശിഹാബിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ബാസില്‍ ശിഹാബിന്റെ പിതാവ് വിദേശത്താണ്. കോയമ്പത്തൂരില്‍  ബിടെക് വിദ്യാര്‍ഥിയാണ് ബാസില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക