|    May 28 Sun, 2017 12:15 pm
FLASH NEWS

ഐഎസ് ബന്ധമുള്ള 270 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞതായി മഹാരാഷ്ട്ര എടിഎസ്

Published : 26th July 2016 | Posted By: sdq

ats mahaമുംബൈ: ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള 270 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞതായി മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്).
ഐഎസിന്റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന 270 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എടിഎസ് തലവന്‍ അതുല്‍ ചന്ദ്ര കുല്‍ക്കര്‍ണിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഈ സൈറ്റുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മന്ത്രാലയത്തിലെ പ്രത്യേക സമിതിയാണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 94 വെബ് സൈറ്റുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day