|    Jan 23 Mon, 2017 4:15 pm

ഐഎസ് ബന്ധമാരോപിച്ച് ഓസ്‌ട്രേലിയന്‍ പൗരനെ ഇന്ത്യ തിരിച്ചയച്ചു

Published : 6th February 2016 | Posted By: G.A.G

dELHI-iNDIRA-AIRPORT

ന്യൂഡല്‍ഹി : ഐഎസ് ബന്ധമുണ്ടെന്ന ആരോപിച്ച് ഓസ്‌ട്രേലിയന്‍ പൗരനെ ഇന്ത്യ തിരിച്ചയച്ചു.മലായ് വംശജനായ അഹമദ് ഫാഹിം ബിന്‍ഹമദ് അവാങ് നെയാണ് നാടുകടത്തിയത്. പെര്‍ത്തില്‍ നിന്നുള്ള വിമാനത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍ നിന്നും ഐ എസ് ആശയങ്ങളടങ്ങിയ രേഖകള്‍

ലഭിച്ചതായാണ് അധികൃതര്‍ പറഞ്ഞത്. ഇയാളുടെ ലാപ്‌ടോപ്പില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങളും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നു പറഞ്ഞ യുവാവ് പല ചോദ്യങ്ങള്‍ക്കും മറുപടി ന്ല്‍കിയില്ലത്രേ. സാധുവായ വിസയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്്. എന്നാല്‍ ഇയാളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശവും അധികൃതര്‍ക്ക്്് ലഭിച്ചതിനെത്തുടര്‍ന്ന്്് പെര്‍ത്തിലേക്ക്് മടക്കിയയക്കുകയായിരുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 169 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക