|    Jul 26 Wed, 2017 12:27 pm
FLASH NEWS
Home   >  News now   >  

ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്ക് നിയമസഹായം: ഉവൈസിക്കെതിരേ ബിജെപിയും കോണ്‍ഗ്രസ്സും

Published : 3rd July 2016 | Posted By: sdq

 

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ പിടികൂടിയ ഹൈദരാബാദ് സ്വദേശികള്‍ക്ക് നിയമസഹായം നല്‍കാനുള്ള അസദുദ്ദീന്‍ ഉവൈസിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ബിജെപിയും കോണ്‍ഗ്രസ്സും.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കള്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം വക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരിക്കുന്നത്.
ഉവൈസിയുടെ പ്രസ്താവന ഭീകരരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
രാഷ്ട്രീയം കളിക്കുകയും മറ്റു കക്ഷികളെ എതിര്‍ക്കുകയും ചെയ്യാമെന്നും എന്നാല്‍, ഭീകരതയുടെ പക്ഷത്താണ് നിങ്ങള്‍ എന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉവൈസിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങും രംഗത്ത് വന്നു. ഒരു ഭാഗത്ത് മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ രക്ഷിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഭീകരബന്ധം ആരോപിച്ച് എന്‍ഐഎ പിടികൂടിയവരെ സംരക്ഷിക്കാന്‍ എംഐഎം അധ്യക്ഷന്‍ ശ്രമിക്കുകയാണെന്ന് സിങ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക