|    Dec 17 Mon, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ് ബന്ധത്തിനു തെളിവു തേടി ഫ്രഞ്ച് പോലിസ് കേരളത്തില്‍

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: പാരിസ് ആക്രമണക്കേസിലെ പ്രതിയുടെ ഐഎസ് ബന്ധത്തിനു തെളിവു തേടി ഫ്രഞ്ച് പോലിസ് കേരളത്തില്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഫ്രഞ്ച് പോലിസ് കനകമല കേസില്‍ തൃശൂര്‍ സെന്‍ ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുബ്ഹാനി ഖാജാ മൊയ്തീനെ ഇന്നലെ ജയിലിലെത്തി ചോദ്യം ചെയ്തതായാണ് വിവരം.
പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലിസിന്റെ കസ്റ്റഡിയിലുള്ള സലാഹ് അബ്ദുല്‍ സലാഹുമായി തൊടുപുഴ സ്വദേശിയായ സുബ്ഹാനിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനാണ് സംഘം എത്തിയതെന്നാണ് വിവരം. ഇരുവരും ഒരുമിച്ച് ആയുധപരിശീലനം നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് പോലിസ് സംഘം സുബ്ഹാനി ഖാജാ മൊയ്തീനെ ചോദ്യം ചെയ്യാനെത്തിയത്. ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച പരസ്പര നിയമസഹായ കരാറിലെ ഏഴാം വകുപ്പ് പ്രകാരമാണ് ഈ ചോദ്യംചെയ്യല്‍. ആദ്യമായാണ് ഇത്തരത്തിലുള്ള കേസുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ അന്വേഷണ ഏജന്‍സി എന്‍ഐഎയുമായി സഹകരിക്കുന്നത്.
കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണത്തടവുകാരനാണ്. ചോദ്യം ചെയ്യല്‍ നാളെ വരെ തുടര്‍ന്നേക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss