|    Nov 15 Thu, 2018 7:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐഎസ് ബന്ധം; ഹൈദരാബാദില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Published : 13th August 2018 | Posted By: kasim kzm

ഹൈദരാബാദ്: സായുധസംഘമായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഹൈദരാബാദിലെ പഴയ നഗരത്തില്‍ നിന്നു രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഈ മാസം ആറുമുതല്‍ ആറു യുവാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണവിധേയമാക്കിയതിനു ശേഷമാണ് അറസ്റ്റ്. ഹഫീസ്ബാബ നഗര്‍ സ്വദേശി അബ്ദുല്ല ബാസിത് (24), ചാന്ദ്രയാന്‍ഗുട്ട ഏരിയയിലെ മുഹമ്മദ് അബ്ദുള്‍ ഖാദിര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ഇരുവരും സമ്മതിച്ചതായി അന്വേഷണസംഘം അവകാശപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss