|    Jan 19 Thu, 2017 6:28 pm
FLASH NEWS

ഐഎസ് ബന്ധം സംശയിച്ച മലമ്പുഴ സ്വദേശികളെ കണ്ടെത്തി

Published : 15th July 2016 | Posted By: sdq

പാലക്കാട്: ഐഎസില്‍ ചേര്‍ന്നെന്ന് സംശയിച്ചിരുന്ന രണ്ടു മലയാളി യുവാക്കളെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കണ്ടെത്തി. മലമ്പുഴ സ്വദേശികളായ മുഹമ്മദ്, ഷബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. രക്ഷിതാക്കളുമായി ശണ്ഠകൂടി വീടുവിട്ട ഇവര്‍ ഐഎസില്‍ ചേരാന്‍ ശ്രമിച്ചതിന് തെളിവൊന്നുമില്ലെന്ന് പോലിസ് പറഞ്ഞു. യുവാക്കളെക്കുറിച്ചന്വേഷിക്കാന്‍ ഏതാനും ദിവസം മുമ്പാണ് കേരള പോലിസ് തിരുപ്പൂരിലെത്തിയത്. തുണിഫാക്ടറിയില്‍ ജോലിചെയ്തുവരുകയായിരുന്നു ഇവര്‍. ഇരുവരെയും ഇന്നലെ കേരളത്തിലേക്ക് കൊണ്ടുവന്നതായി പോലിസ് വെളിപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,088 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക