|    Jan 19 Thu, 2017 3:51 am
FLASH NEWS

ഐഎസ് ബന്ധം: വ്യാജ പരാതികള്‍ക്കു പിന്നില്‍ വ്യക്തിവൈരാഗ്യം

Published : 19th March 2016 | Posted By: G.A.G

is-REVENGEമുംബൈ: വ്യക്തിവൈരാഗ്യംമൂലം ഐഎസ് ബന്ധം ആരോപിച്ച് വ്യാജ പരാതി നല്‍കുന്ന സംഭവങ്ങള്‍ മഹാരാഷ്ട്രയില്‍ വ്യാപകമാവുന്നു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള മുന്നൂറോളം പരാതികളാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിനും മുംബൈ പോലിസിനും ലഭിച്ചത്.
വൈഖ്‌റോളി മസ്ജിദിലെ 80 വയസ്സുള്ള ഇമാമിനെതിരേയായിരുന്നു അതിലൊന്ന്. പോലിസ് അന്വേഷണത്തിനു ശേഷം വിട്ടയക്കാറുണ്ടെങ്കിലും സമൂഹത്തി ല്‍ അവര്‍ അനുഭവിച്ച ചീത്തപ്പേരും മാനഹാനിയും മാറിക്കിട്ടാന്‍ മാസങ്ങള്‍ വേണ്ടിവരുന്നു. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഖലീല്‍ അഹ്മദിന്റെ അനുഭവം ഇതിനൊരുദാഹരണമാണ്. സഹപ്രവര്‍ത്തകയും അഹ് മദും തമ്മില്‍  ഒരു ദിവസം ചില തര്‍ക്കങ്ങളുണ്ടായി. ഏതാനും ആഴ്ചകള്‍ക്കു ശേഷം ഐഎസ്’ബന്ധം അന്വേഷിച്ചെത്തിയ ഭീകരവിരുദ്ധ സ്‌ക്വാഡിനെയാണ് അഹ്മദിനു നേരിടേണ്ടിവന്നത്. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ശാഹിത് കമാലിനെ മുംബൈ വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ച് പിടികൂടുകയും ചെയ്തു. തുടര്‍ന്ന് കുടുംബം വിവാഹം നിരസിച്ചു.
മറ്റൊരു സംഭവത്തില്‍ ഗോവണ്ടിയിലെ നൂര്‍ഖാന്‍ എന്ന പ്ലംബറെ പോലിസ് ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ മുറിയില്‍

എയര്‍കണ്ടീഷന്‍ ചെയ്തത് ഐഎസില്‍ നിന്നു ലഭിച്ച ഹവാല പണം ഉപയോഗിച്ചാണോ എന്നറിയാനായിരുന്നു. ഇത്തരം നൂറുകണക്കിനു സംഭവങ്ങളില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ പോലിസ് ചോദ്യംചെയ്തിട്ടുണ്ട്.
പരാതി കിട്ടിയാല്‍ അന്വേഷണം നടത്തുകയെന്നത് തങ്ങളുടെ ജോലിയാണെന്നും വ്യാജ പരാതിയില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പോലിസ് ജോയിന്റ് കമ്മീഷണര്‍ ദേവന്‍ ഭാരതി പറഞ്ഞു. കുര്‍ളയില്‍ കബാബ് കച്ചവടക്കാരനെതിരേ ഐഎസ് ബന്ധമാരോപിച്ച് ഒരു പരാതിയുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ പരാതിക്കു പിന്നില്‍ അടുത്തുള്ള പലചരക്ക് വ്യാപാരിയാണെന്ന് പോലിസ് കണ്ടെത്തിയെന്നും ഭാരതി അറിയിച്ചു. കബാബ് വി ല്‍പനക്കാരന്‍ വ്യാപാരിയുടെ കച്ചവടത്തിനു ഭീഷണിയായതാണ് പരാതി നല്‍കാന്‍ കാരണം.
വ്യക്തിവൈരാഗ്യം, അസൂയ, വ്യാപാരത്തിലെ കിടമല്‍സരം, ശത്രുത, പാര്‍ക്കിങ് തര്‍ക്കം, അയല്‍ക്കാര്‍ തമ്മിലുള്ള കലഹം തുടങ്ങിയവയാണ് വ്യാജ പരാതികള്‍ക്കു കാരണം.
കല്യാണ്‍ സ്വദേശികളായ നാലു യുവാക്കള്‍ ഐഎസില്‍ ചേരാന്‍ ഇറാഖിലേക്കു പോയത് കണ്ടുപിടിച്ചതു മുതലാണ് മഹാരാഷ്ട്രയുടെ ഐഎസ് ബന്ധം ചര്‍ച്ചാവിഷയമായത്. ഇതേവരെ രാജ്യത്ത് ഐഎസ് ബന്ധമാരോപിച്ച് 18 പേരാണ് പോലിസ് പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക