|    Nov 23 Thu, 2017 8:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഎസ് ബന്ധം; വണ്ടൂരില്‍ എട്ടു പേര്‍ക്കെതിരേ കേസ്‌

Published : 9th November 2017 | Posted By: fsq

 

കാളികാവ്: ഐഎസില്‍ ചേര്‍ന്ന എട്ടു പേര്‍ക്കെതിരേ വണ്ടൂര്‍ പോലിസ് കേസെടുത്തു. വാണിയമ്പലം സ്വദേശികളായ മനയില്‍ അഷ്‌റഫ് മൗലവി, മുഹദ്ദിസ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, താമരശ്ശേരി സ്വദേശി ഷൈബു നിഹാര്‍, വടകര സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്,  പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരേയാണു കേസ്.കണ്ണൂരില്‍ നേരത്തെ പിടിയിലായ ഹംസയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ നോര്‍ത്ത് സോണ്‍ എഡിജിപി രാജേഷ് ദിവാന് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. സിറിയയിലേക്കു പോവാനുള്ള തീരുമാനത്തെ എതിര്‍ത്ത പലരും തങ്ങളുടെ സംഘത്തില്‍ നിന്നു പിന്‍മാറിയതായും ഹംസ മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് സംഘത്തില്‍പെട്ട വാണിയമ്പലം സ്വദേശികളുടെ കുടുംബം വ്യക്തമാക്കുന്നത്. സംഭവത്തില്‍ ദുരൂഹതകള്‍ ഇപ്പോഴും നിരവധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക