|    Jan 22 Sun, 2017 1:26 pm
FLASH NEWS

ഐഎസ് ബന്ധം: പാനൂര്‍ കനകമലയില്‍ നിന്ന് ആറുപേരെ എന്‍ഐഎ അറസ്റ്റു ചെയ്തു

Published : 3rd October 2016 | Posted By: Navas Ali kn

pc

ഐഎസ് ബന്ധമുണ്ടെന്ന സംശയത്താല്‍ ആരു പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. കണ്ണൂര്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് അഞ്ചു പേരെയും കുറ്റിയാടിയില്‍ നിന്ന് ഒരാളെയുമാണ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സൗത്ത് ഉക്കടം അബു ബഷീര്‍ (29)കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് (30) തൃശൂര്‍ വെങ്ങാനല്ലൂര്‍ അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (29) തിരൂര്‍ പൊന്മുണ്ടം പി സ്വഫ്‌വാന്‍ (30) കുറ്റിയാടി നങ്ങീലംകണ്ടി ജാസിം (25) എന്നിവരെയാണ് കനകമലയില്‍ നിന്നും പിടികൂടിയത്. വളയന്നൂര്‍ നങ്ങീലിക്കണ്ടി റംഷാദിനെ (24)യാണ് കുറ്റിയാടിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി ഈ സംഘം നിരീക്ഷണത്തിലായിരുന്നുവെന്നും കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും എന്‍ഐഎ പറയുന്നു. അതേസമയം സംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.
സംഘത്തിലുള്ള തൊടുപുഴ സ്വദേശി സുബ്രമണ്യന്‍ എന്നയാളെ തിരുനെല്‍ വേലിയില്‍ നിന്ന് എന്‍.ഐ.എ പിടികൂടി. വാട്ട്‌സ്ആപ്പിലും ടെലഗ്രാമിലും പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും ഈ ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നുവെന്നും എന്‍ഐഎ പറയുന്നു. ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളെ കഴിഞ്ഞ ആറു മാസമായി എന്‍.ഐ.എ, കേന്ദ്രസംസ്ഥാന ഇന്റലിജന്‍സുകള്‍ നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, രണ്ടു ജഡ്ജിമാര്‍, യുവരാഷ്ട്രീയ നേതാവ് തുടങ്ങിയവരെ അപായപ്പെടുത്താന്‍ ആഹ്വാനം നല്‍കുന്ന സന്ദേശങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത ആറു പേരെയും ചോദ്യംചെയ്യാന്‍ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 324 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക