|    Jan 18 Wed, 2017 12:51 am
FLASH NEWS

ഐഎസ് ബന്ധം: തിരുവള്ളൂരിലെ ആശുപത്രിയില്‍ പോലിസ് പരിശോധന നടത്തി

Published : 10th July 2016 | Posted By: SMR

വടകര: കാസര്‍കോട് നിന്നു കാണാതായ ഐഎസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടര്‍ ജോലി ചെയ്തിരുന്ന വടകര തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പോലിസ് പരിശോധന നടത്തി. കാസര്‍കോട് നിന്നും കാണാതായവരില്‍പ്പെട്ട ഡോക്ടര്‍ ഇജാസ് അഹമ്മദ് ജോലി ചെയ്ത ആശുപത്രിയിലാണ് പരിശോധ—ന നടന്നത്. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പോലിസ് പുറത്തുവിട്ടിട്ടില്ല.
ഇജാസ് അഹമ്മദ് രണ്ടു വര്‍ഷത്തോളം തിരുവള്ളൂരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. ഡോക്ടര്‍ ഇജാസ് വടകരയില്‍ ജോലി ചെയ്തതായി ബന്ധുക്കള്‍ തന്നെയാണ് പോലിസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം തിരുവള്ളൂരിലേക്ക് നീണ്ടത്. ഇവിടെ ചികില്‍സിക്കുന്ന അവസരത്തില്‍ നല്ല അഭിപ്രായമാണ് ഡോക്ടറെക്കുറിച്ചുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ചികില്‍സ മതിയാക്കി കാസര്‍കോട്ടേക്കു മടങ്ങുകയും ചെയ്തിരുന്നു.
അതേസമയം, ഇജാസ് അഹമ്മദിനെ കുറിച്ചുള്ള ആരോപണം തിരുവള്ളൂരിലെ ആശുപത്രിക്ക് വിനയായിരിക്കുകയാണ്. ഈ ആശുപത്രിയിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചും പ്രതിഷേധവും കണക്കിലെടുത്ത് ആശുപത്രിക്ക് പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക