|    Jan 16 Mon, 2017 10:41 pm
FLASH NEWS

ഐഎസ് ബന്ധം ചാര്‍ത്തിയ യുവാവിനെ കണ്ടെത്തി

Published : 14th August 2016 | Posted By: SMR

Missing_promo_Titlecard

കാസര്‍കോട്: തിരോധാനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ ഐഎസ് ബന്ധം ചാര്‍ത്തിയ യുവാവിനെ  എറണാകുളത്ത് കണ്ടെത്തി. ആദൂര്‍ ചീനപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹാരിസി(26)നെയാണ് ആദൂര്‍ പോലിസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. വീട്ടില്‍നിന്നു ജോലിക്കു പോയ ഹാരിസിനെ പിന്നീട് കാണാതാവുകയായിരുന്നു. നേരത്തെ തൃക്കരിപ്പൂരിലെ ഒരു സ്ഥാപനത്തില്‍ പഠിച്ചിരുന്ന യുവാവ് ഇവിടെനിന്ന് ഐഎസുമായി ബന്ധപ്പെട്ടുവെന്നാണു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എറണാകുളത്ത് ഒരു മൊബൈല്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്ന ഹാരിസ് ആറുമാസം മുമ്പ് നാട്ടില്‍ വന്നിരുന്നു. പിന്നീട് വീണ്ടും എറണാകുളത്തേക്കു തിരിച്ചുപോയി. ശേഷം മകനെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ പിതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണു ചില മാധ്യമങ്ങള്‍ ഐഎസ് ബന്ധം ആരോപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 430 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക