|    Nov 21 Tue, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  page 6  >  

ഐഎസ് ബന്ധം: കൂടുതലൊന്നും പറയാനാവില്ല- ഡിജിപി

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരിലെ കനകമലയില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ ഐഎസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ കൂടുതലും ഊതിവീര്‍പ്പിച്ചതാണ്. കേരളത്തിലെ ചില രാഷ്ട്രീയ- പോലിസ്- ന്യായാധിപന്‍മാര്‍ക്ക് ഐഎസ് ഭീഷണിയുണ്ടെന്ന വാര്‍ത്തകളില്‍ കുറച്ച് ശരിയുണ്ട്. ഐഎസിന് സംസ്ഥാനത്ത് വേരുകളുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ക്ക് ഐഎസ് ബന്ധമുണ്ടോ എന്ന ചോദ്യത്തോട് കരുതലോടെയാണു പ്രതികരിച്ചത്. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക