|    Oct 16 Tue, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐഎസ് ബന്ധം : ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- എസ്ഡിപിഐ

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടേതെന്ന പേരില്‍ പുറത്തു വന്ന റിപോര്‍ട്ടില്‍ എസ്ഡിപിഐയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  കോര്‍പറേറ്റുകള്‍ക്ക് വിലയ്‌ക്കെടുക്കാന്‍ കഴിയാത്തതും സംഘപരിവാര ഭീഷണിക്കു മുന്നില്‍ വിധേയപ്പെടാത്തതുമായ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ എസ്ഡിപിഐക്ക് ലഭിക്കുന്ന സ്വീകാര്യത തകര്‍ക്കാനാണ് കുപ്രചാരണങ്ങള്‍ പടച്ചു വിടുന്നത്. രാജ്യം നേരിടുന്ന ഭീഷണികള്‍ക്ക് ഐഎസ് ഒരിക്കലും പരിഹാരമല്ലെന്ന് തിരിച്ചറിഞ്ഞവരാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍. രാഷ്ട്രീയമായ, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ശാക്തീകരിക്കുക എന്നതാണ് ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ഉയര്‍ന്നുവരാനുള്ള സന്ദേശമായി എസ്ഡിപിഐ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐ. പാര്‍ട്ടി നിലപാടില്‍ ഉറച്ച് നിന്നു കൊണ്ട് ഒരാള്‍ക്കും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനോ ഐഎസ് പോലുള്ള ദുരൂഹ പ്രസ്ഥാനങ്ങളില്‍ ചേരാനോ സാധ്യമല്ല. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ റോഹിന്‍ഗ്യരെ നാട് കടത്തുമെന്ന് തീരുമാനിക്കുന്നത് പോലുള്ള കാര്യങ്ങള്‍ വിദേശ അന്വേഷണ ഏജന്‍സികളും വിദേശ തീവ്ര ഗ്രൂപ്പുകളും ഉപയോഗപ്പെടുത്താന്‍ സാധ്യതയേറെയാണ്. അതിന് അവസരം കൊടുക്കുന്ന സര്‍ക്കാരിനും ഐഎസ് പോലുള്ള ഗ്രൂപ്പുകളുടെ വളര്‍ച്ചയില്‍ ഉത്തരവാദിത്വമുണ്ട്.  ഐഎസ് ബന്ധമാരോപിച്ച് പിടിക്കപ്പെട്ടവര്‍ പോലും എസ്ഡിപിഐക്കെതിരേ നടക്കുന്ന ഗൂഢാലോചനയിലെ പങ്കാളികളാണെന്ന് സംശയിക്കണം. ക്രിമിനല്‍ കേസ് കാരണം പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ടിരുന്നവര്‍ക്ക് വിദേശത്ത് പോവാന്‍ എങ്ങനെ സാധിച്ചു എന്ന് കേന്ദ്രം വ്യക്തമാക്കണം. സിറിയയില്‍ പോയി രക്തസാക്ഷിയാവലോ ഭീകരപ്രവര്‍ത്തനങ്ങളോ ആണ് ഇന്ത്യന്‍ മുസ്്‌ലിംകളുടെ അതിജീവന മാര്‍ഗമെന്ന് ഇന്ത്യയിലെ ഒരു മുസ്്‌ലിം സംഘടനയും അഭിപ്രായപ്പെട്ടിട്ടില്ല. എന്നിട്ടും മുസ്്‌ലിം സമുദായത്തില്‍ നിന്നു ചിലരെങ്കിലും ഐഎസില്‍ പോവുന്നുവെന്നത് ഗൗരവമായി കാണണം. അല്ലാതെ ഏതെങ്കിലും സംഘടനകളെ കരിവാരിത്തേക്കാന്‍ വേണ്ടി മാത്രം അത് ഉപയോഗിക്കുന്നത് രാജ്യരക്ഷയ്ക്ക് സഹായകമല്ലെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss