|    Jul 27 Thu, 2017 10:21 am
FLASH NEWS
Home   >  News now   >  

ഐഎസ് ബന്ധം: അതീവ ജാഗ്രത പുലര്‍ത്തണം പോപുലര്‍ ഫ്രണ്ട്

Published : 3rd October 2016 | Posted By: Navas Ali kn

PFI

കോഴിക്കോട്: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അതീവ  ജാഗ്രതപുലര്‍ത്തണമെന്നും പഴുതടച്ച അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പറഞ്ഞു.
ഐഎസ് പോലുള്ള ദുരൂഹസംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ട ആവശ്യം ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്കില്ല. ഐഎസ് പോലുള്ള ഇത്തരം ദുരൂഹസംഘടനകള്‍ക്കെതിരായി വളരെ മുമ്പേതന്നെ പോപുലര്‍ ഫ്രണ്ട് വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. അതിനനുസരിച്ച് പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ മുസ്്‌ലിം സംഘടനകളും ഐഎസിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. മുസ്്‌ലിംകളുടെ ശാക്തീകരണശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കാനേ ഐഎസ് പോലുള്ള സംഘങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ.
ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിനു പരിഹാരം കാണാനുള്ള ഉത്തരവാദിത്തം തന്നെ ഇന്ത്യയിലെ മുസ്്‌ലിംകളെ സംബന്ധിച്ച് ഏറെ ഭാരിച്ചതാണ്. അതു നിലനില്‍ക്കുന്ന ജനാധിപത്യക്രമത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെയാണ് സാധ്യമാകേണ്ടത്. ഏതെങ്കിലും വിദേശസംഘടനകളുമായി ബന്ധപ്പെട്ടുള്ള ഏതു പ്രവര്‍ത്തനവും ആശങ്കാജനകമാണ്. ഭീകരതയുടെ പേരില്‍ മുസ്്‌ലിംകളെ അപരവല്‍ക്കരിക്കാനുള്ള പ്രചരണങ്ങള്‍ക്ക് ശക്തിപകരുകയാണ് ഇത്തരം വാര്‍ത്തകളിലൂടെ സംഭവിക്കുന്നത്. സംഘടനയുടെ നയനിലപാടുകള്‍ക്കെതിരായ നീക്കം ഏതൊരു പ്രവര്‍ത്തകന്റെ ഭാഗത്തുന്നുണ്ടായാലും അതു വച്ചുപൊറുപ്പിക്കുകയില്ലെന്നും അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക