|    Oct 18 Thu, 2018 2:38 pm
FLASH NEWS
Home   >  Districts  >  Kannur  >  

ഐഎസ് ബന്ധം; അഞ്ചുപേരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

Published : 31st October 2017 | Posted By: shins

കണ്ണൂര്‍: ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരില്‍ പോലിസ് അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പേരെയും കൂടുതല്‍ ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. പ്രത്യേകാന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 15 ദിവസത്തേക്കാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു കെ ഹംസ (57), തലശ്ശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍ (42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിദ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുര്‍റസാഖ് (34), മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം വി റാഷിദ്(24) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അതേസമയം, അറസ്റ്റിലായവരുമായി ബന്ധമുള്ള നാലുപേരെ കൂടി ചോദ്യംചെയ്യാനായി പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലിസ് നിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss