|    Oct 17 Tue, 2017 11:32 am
Home   >  National   >  

ഐഎസ് ബന്ധം;വാര്‍ത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചില്ല

Published : 11th July 2016 | Posted By: mi.ptk

rijiju

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നു എന്നതിന് യാതൊരു സ്ഥിരീകരണവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നു എന്ന വാര്‍ത്തകള്‍ പരിശോധിച്ചുവരികയാണെന്നും വിശദ വിവരങ്ങള്‍ ലഭിച്ച ശേഷം ആഭ്യന്തര മന്ത്രാലയം പ്രതികരിക്കാമെന്നും കിരണ്‍ റിജ്ജു പറഞ്ഞു.
മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട് 10 പരാതികളാണ് ഇതുവരെ പോലീസിന് ലഭിച്ചിട്ടുള്ളത്. കാസര്‍കോട് നിന്ന് 17പേരെയും പാലക്കാട്ട് നിന്ന് 4 പേരെയും കാണാതായിട്ടുണ്ട്. ഇവര്‍ ഐഎസില്‍ ചേര്‍ന്നു എന്നുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാനെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുംബൈയില്‍ നിന്ന് പിടികൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക