|    Jan 18 Wed, 2017 11:40 pm
FLASH NEWS

ഐഎസ് ബന്ദികളാക്കിയ പ്രഫസര്‍മാര്‍ തിരിച്ചെത്തി

Published : 26th September 2016 | Posted By: SMR

ഹൈദരാബാദ്: സിറിയയില്‍ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ പ്രഫസര്‍മാര്‍ നാട്ടിലെത്തി. സിര്‍ത്ത് സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന ആന്ധ്ര സ്വദേശി ടി ഗോപീകൃഷ്ണന്‍, തെലങ്കാന സ്വദേശി സി എച്ച് ബല്‍റാം കൃഷ്ണ എന്നിവരാണിവര്‍. 14 മാസമായി ഐഎസ് തടവിലായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പ് മോചിതരായെങ്കിലും ശനിയാഴ്ചയാണ് ഹൈദരാബാദില്‍ എത്തിയത്. ഉറ്റവരുമായി സംസാരിക്കാന്‍ പോലും കഴിയാതിരുന്ന തങ്ങളെ രക്ഷപ്പെടുത്തിയ സിറിയന്‍ സൈന്യത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇരുവരും നന്ദി പറഞ്ഞു. സിര്‍ത്ത് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രഫസറായിരുന്നു ഗോപീകൃഷ്ണന്‍. ഇനി ഹൈദരാബാദ് വിട്ട് പുറത്തേക്കില്ലെന്നു ബല്‍റാം പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക