|    Oct 19 Fri, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐഎസ് പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഐഎസ് പ്രവര്‍ത്തകനെന്നു സംശയിക്കുന്ന ഷാഹുല്‍ ഹമ്മദിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ചെന്നൈ സ്വദേശിയാണ് ഹമ്മദ്. ഹമ്മദും കൂട്ടാളികളായ മറ്റു എട്ടുപേരും ഐഎസിനു വേണ്ടി തമിഴ്‌നാട്ടില്‍ അക്രമണം നടത്താന്‍ പദ്ധതിയിട്ടതായി എന്‍ഐഎ വ്യക്തമാക്കി. ഹമ്മദടക്കം 9 പേര്‍ക്കെതിരേ ഡല്‍ഹിയിലെ എന്‍ഐഎ പോലിസ് ജനുവരി 26ന് സ്വമേധയാ കേസെടുത്തിരുന്നു. ഇവര്‍ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുകയും ധനസമാഹരണം നടത്തിയെന്നും എന്‍ഐഎയില്‍ ചേര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് ആളുകളെ സിറിയയിലേക്ക് കടത്തിയെന്നും എന്‍ഐഎ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss