|    Mar 24 Fri, 2017 9:41 pm
FLASH NEWS

ഐഎസ് പ്രചാരണനേതാവ് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

Published : 12th October 2016 | Posted By: SMR

ദമസ്‌കസ്: ഐഎസ് പ്രചാരണനേതാവ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
കഴിഞ്ഞ മാസം സിറിയയിലെ റഖയില്‍ നടന്ന ആക്രമണത്തില്‍ വാ ഇല്‍ അദില്‍ ഹസന്‍ സല്‍മാന്‍ അല്‍ ഫയദ് എന്ന പേരില്‍ അറിയപ്പെടുന്ന അബു മുഹമ്മദ് അല്‍ ഫുര്‍ഖാന്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചിരുന്നു. ഐഎസ് ഇപ്പോഴാണ് മരണവിവരം സ്ഥിരീകരിക്കുന്നത്.
അല്‍ ഫയദ് എപ്പോള്‍, എങ്ങനെ കൊല്ലപ്പെട്ടുവെന്ന കാര്യം വ്യക്തല്ല. തങ്ങളുടെ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നയാളും വാര്‍ത്താ വിനിമയ മന്ത്രിയുമായിരുന്നു അല്‍ ഫയദെന്ന് ഐഎസ് വ്യക്തമാക്കുന്നു. ഐഎസ് ശൂറ കൗണ്‍സിലിലെ അംഗവുമായിരുന്നു അല്‍ ഫയദ്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക